ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു.

General

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. 38 കാരനായ പ്രഭാകര്‍ പാട്ടീല്‍ എന്ന യുവാവാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. പ്രഭാകറിന്റെ മരണത്തില്‍ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി സഹോദരന്‍ വിലാസ് പാട്ടീല്‍ രംഗത്തെത്തി. ആശുപത്രി ജീവനക്കാര്‍ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നു വിലാസ് പാട്ടീല്‍ ആരോപിച്ചു. നേരത്തെ പ്രഭാകര്‍ പാട്ടീലിനെ ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കോവിഡ് മൂലം രോഗി മരിച്ചിട്ടും ആശുപത്രി അധികൃതര്‍ മൃതദേഹം കൈമാറിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല മൃതദേഹം സംസ്‌കരിച്ചതെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *