ഇന്ത്യയിൽ വൈറ്റ് കോളറുകാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍ 66 ലക്ഷം പേര്‍ക്ക് മെയ് മുതല്‍ ഇതുവരെ ജോലി നഷ്ടമായെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കണോമിയുടെ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന് ശേഷം മെയ് മുതല്‍ ഓഗസ്റ്റ് അവസാനംവരെ 66 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് സര്‍വേ ഫലം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍ അനലിസ്റ്റുകള്‍ തുടങ്ങിയവരാണ് കൂടുതലായി വിഷമസന്ധിയിലായത്.