13ാം ഐ.പി.എല്‍ സീസണ്‍ കിരീടം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ നേടുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുള്ള അനുഭവസമ്പത്താണ് മുംബൈയുടെ കരുത്തെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
