രാജ്യത്ത് ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങളും ഉണ്ടായേക്കാമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം എല്ലാവരെയും ഇന്റർനെറ്റിലാക്കിയെന്നും അതുകൊണ്ടു തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകളാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.