ബലാത്സം​ഗക്കേസിലെ പ്രതികളുടെ ലൈംഗിക അവയവം മുറിച്ചു കളയും ; കുട്ടികളെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യും; കഠിന നിയമവുമായി ഒരു സംസ്ഥാനം

General

നൈജീരിയഃ നൈജീരിയയിലെ സംസ്ഥാനമായ കാഡുനയിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് ഇനി മുതൽ മാരക
ശിക്ഷ. പുരുഷ പ്രതികളുടെ ലൈംഗിക അവയവം ചേദിക്കാനുള്ള നിയമത്തിനാണ് ഭരണകൂടം ഇതിനകം അംഗീകാരം
നൽകിയത്. അടുത്തിടെ കാഡുനയിൽ പീഡനക്കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കർശനമായ ഈ ശിക്ഷനടപടി
ഏർപ്പെടുത്താൻ തീരുമാനം. നേരത്തെ
ബലാത്സംഗക്കേസിലെ പ്രതികൾക്ക് 21വർഷത്തെ തടവുശിക്ഷയായിരുന്നു ഇവിടെ നൽകിയിരുന്നത്.14 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി
പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പുതിയ
നിയമം അനുശാസിക്കുന്നു . ലൈംഗിക ആക്രമണങ്ങളിൽ നിന്നും
സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാനാണ്
ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുത്തുന്നതെന്നും
കോവിഡ് നിയന്ത്രണങ്ങൾ
നിലനിൽക്കുന്നതിനിടെ ബലാത്സംഗ കേസുകളും വർധിച്ച പശ്ചാത്തലത്തിലുമാണ് ഇത്തരം നടപടിയെന്ന് അബുജ വൃത്തങ്ങൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *