കൽപ്പറ്റഃ രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് നൽകിയത് കോൺഗ്രസിൽ ഉണ്ടായ വിവാദം ശക്തമാകുന്നു. ബിജെപി നേതാവിന്റെ മകന് വേണ്ടി രാഹുൽ ഗാന്ധി എങ്ങനെ, എന്തുകൊണ്ട് ശുപാർശ ചെയ്തുവെന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഇതിനകം പറഞ്ഞതാണെങ്കിലും പ്രവർത്തകർ തൃപ്തരല്ല.
വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ ഇത്തരമൊരു ശുപാർശയെക്കുറിച്ച് പാർട്ടി പ്രവർത്തകർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചുവെന്നും ആദ്യഘട്ടമെന്ന നിലയിൽ യഥാർത്ഥത്തിൽഎന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും ഡി.സി.സി.വൃത്തങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.
അന്വേഷണം അവസാനിച്ചുകഴിഞ്ഞാൽ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും അനൂകൂല സമീപനം പ്രതീക്ഷിക്കുകയാണ് പരാതിക്കാർ. കേന്ദ്രീയ വിദ്യാലയ സ്കൂളുകളുടെ നിയമം അനുസരിച്ച് ഒരു ലോക്‌സഭാ എംപിക്ക് ഓരോ വർഷവും അതത് നിയോജകമണ്ഡലങ്ങളിൽ നിന്ന് സ്കൂളുകളിലേക്ക് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ ശുപാർശ ചെയ്യാൻ സാധിക്കും അതാണ് കോൺഗ്രസ് പ്രവർത്തകരുടെ മക്കളെ പോലും പരിഗണിക്കാതെ ബി.ജെ.പി.നേതാവിന്റെ മകൾക്ക് പ്രാമുഖ്യം നൽകി സമ്മാനിച്ചത്.