ബഫർ സോൺ – നിശബ്ദ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലഃ കാർഷിക പുരോഗമന സമിതി

General

കൽപറ്റഃ മലബാർ, ആറളം , കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെടുത്തി ബഫർസോൺ പ്രഖ്യാപിച്ച കേന്ദ്ര ഗവണ്മെന്റിന്റെ നയം തിരുത്തണമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പിഎം ജോയ് പറഞ്ഞു കാർഷിക പുരോഗമന സമിതി വൈത്തിരി താലൂക്ക് കമ്മിറ്റി വൈത്തിരി ടെലഫോൺ എക്സ്ചേഞ്ച്നു മുൻപിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പ്രദേശങ്ങളിൽ പരിസ്ഥിതി ലോല പ്രഖ്യാപനത്തിലൂടെ നിശബ്ദ കുടിയിറക്കലിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയം പിന്തുണനല്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വനത്തിനു ചുറ്റും ബഫർസോൺ ഒരു കിലോമീറ്റർ ദൂരത്തിൽ വേണമെന്നുള്ള നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ല 23 വന്യജീവി സങ്കേതങ്ങളിൽ ആറെണ്ണത്തിന്റെ കരട് നിർദ്ദേശങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു കർഷകൻ വച്ചുപിടിപ്പിച്ച മരങ്ങൾ വെട്ടാനും റോഡ് നിർമിക്കാനും, നവീകരിക്കാനും, കിണർ കുഴിക്കാനും, ഉന്നത അധികാരികളുടെ അനുവാദം വാങ്ങണമെന്നത് അംഗീകരിക്കാൻ കഴിയില്ല ബഫർസോണിന്റെ പേരിൽ നീലഗിരിയിലെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇതിന് ഉദാഹരണം ആണ് ബഫർസോൺ കാടിനകത്ത് തന്നെ വേണമെന്നും പുറത്തേയ്ക്ക് കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ജോയ് പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ വയനാട്, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്നായി ഇരുപത്തയ്യായിരം തുറന്ന കത്തുകളും ഇമെയിൽ സന്ദേശവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയത്തിന് അയച്ചു സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം ഇരുപത്തൊന്നാം തീയതി തിങ്കളാഴ്ച കൽപറ്റയിൽ നൂറോളം കർഷകർ ഏകദിന ഉപവാസം അനുഷ്ഠിക്കും
ധർണ്ണ സമരത്തിൽ ഗഫൂർ വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു. വി.പി വർക്കി, ടി.കെ ഉമർ, സി.പി അഷറഫ് , മാടായി ലത്തീഫ്,ജോജോ ജോൺ ജോസ് കൊച്ചുമല, അഷറഫ് പുല്ലാളൻ, കുഞ്ഞാലി, സെയ്ഫു വൈത്തിരി, വിമല, പുഷ്പവല്ലി , ജോസഫ്, അഭിലാഷ് അറക്കൽ തുടങ്ങിയവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *