കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,809 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗം സ്ഥിരീകരിച്ചവുരുടെ എണ്ണം 49,30,236 ആയി ഉയർന്നു.കോവിഡ് മരണ സംഖ്യയും ഓരോ ദിവസവും ഉയരുകയാണ്. ഒരു ദിവസം ആയിരത്തിൽ കൂടുതൽ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1054 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 80,776 ആയി ഉയർന്നു.
