കൽപ്പറ്റഃ ഇന്ന് ഗ്രന്ഥശാല ദിനം. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പ്രോജ്വലിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന് 76 വയസ്. ഗ്രന്ഥശാല സംഘത്തിന്റെ പിറന്നാൾ വയനാട്ടിൽ സമുചിതമായി ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അക്ഷര സ്നേഹികൾ ഗ്രന്ഥശാലയിൽ ഒത്തുകൂടി. പതാക ഉയർത്തി. അക്ഷര ദീപം തെളിയിച്ചു. പുസ്തക ചർച്ചകൾ നടത്തി. മഹാമാരിയുടെ കാലത്തും ഗ്രന്ഥശാലകളെ നാടിന്റെ വിളക്കായി മാറ്റിയ ഗ്രന്ഥശാല ദിനാചരണതിൽ ജില്ലാ ലൈബ്രറിയിൽ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ പതാക ഉയർത്തി. സി. എം. സുമേഷ്, മുഹമ്മദ് ബഷീർ, സുമേഷ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
