കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രക്ഷോഭം നടത്തി

General

വെള്ളമുണ്ടഃ കർഷക ദ്രോഹവും ജനവിരുദ്ധവുമായ ഓർഡിനൻസുകൾ കൊണ്ടു വരുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ഇന്ന് പ്രതിഷേധ സമരം നടത്തി.
മൂന്ന് ഓർഡിനൻസുകളാണ് കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകമായ അവശ്യ വസ്തു സംരക്ഷണ നിയമമാണ് ഭേദഗതി ചെയ്തത്. വൻകിട ഭൂവുടമകൾക്കും വിദേശ ഏജൻസികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭൂവിനിയോഗം,വിള സംഭണം, കാർഷിക വ്യാപാരം എന്നിവയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് മറ്റ് രണ്ട് ഓർഡിനൻസുകൾ .
കേരളത്തിൽ മുഴുവൻ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും സമരം നടന്നു. വയനാട് ജില്ലയിൽ കൽപ്പറ്റ ബത്തേരി, പുൽപ്പള്ളി , കാവും മന്ദം, വെള്ളമുണ്ട, മാനന്തവാടി എന്നീ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ വിവിധ കർഷക സംഘടനാ പ്രധിനിധികൾ സമരത്തിന്റെ ഭാഗമായി അണിനിരന്നു.

വെള്ളമുണ്ടയിൽ നടന്ന പ്രതിഷേധ സമരത്തിൽ
വിവിധ കർഷക സംഘടനകളെ പ്രധിനിധീകരിച്ചുകൊണ്ട് കെ.പി.ശശികുമാർ, എം.മുരളീധരൻ മാസ്റ്റർ,കെ.പി.രാജൻ,ജുനൈദ് കൈപ്പാണി,സി.കെ.ഉമ്മർ ,പി.എം.ഷബീർ അലി,ആറാം ചോട്ടിൽ ശശി, കെ.തോമസ്,പ്രസാദ്, പി.സി.ബെന്നി,പ്രേമൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *