പള്ളിക്കൽ: അംഗൻവാടി കെട്ടിട അവകാശവാദ
ത്തിൽ പള്ളിക്കൽ പഞ്ചായത്തിൽ കെട്ടിടത്തിന്
തറക്കല്ലിടൽ നടന്നത് രണ്ടുതവണ. 20ാം വാർഡിൽ പുന്നൊടിയിൽ അംഗൻവാടിയുടെ ശിലാസ്ഥാപന കർമമാണ് രണ്ടുതവണ നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരു
ത്തി നിർമിക്കുന്ന അംഗൻവാടിക്ക് ഇടതുപക്ഷ
വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡ
ന്റ് പി. മിഥുന കഴിഞ്ഞ വെള്ളിയാഴ്ച ശിലയിട്ടി
രുന്നു. മുസ്ലിം ലീഗ് അംഗമായ കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. ജമീല ഞായറാഴ്ചയും ഇതേ കെട്ടിടത്തിന് തറക്കല്ലിട്ടു.ഏതായാലും ഇനി ആരും തറക്കല്ലിടൽ കർമ്മത്തിന് ഉണ്ടാവില്ല എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ
