മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി.പി.എം നേതാവ് എം.ബി രാജേഷ്. കേന്ദ്ര ഏജൻസികൾ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം എന്ന് എം.ബി രാജേഷ് പറഞ്ഞു. അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് കേരളത്തിന് പുറത്ത് ഇഡിയും സിബിഐയുമൊക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങളും കേരളത്തിൽ വന്നാൽ അവയെല്ലാം വിശുദ്ധ പശുക്കലുമാണെന്ന് എം.ബി രാജേഷ് പറഞ്ഞു.