എടവക:കോവിഡ് 19 മൂലം വിവിധ തൊഴില്‍ മേഖലകളില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് അതിജീവനത്തിന് പാതയിലേക്ക് ഒരു കൂട്ടം.നാട്ടുകാര്‍ പാണ്ടിക്കടവ് എടവക കാര്‍ഷിക കര്‍മ്മ സേനാംഗങ്ങളുടെ സഹകരണത്തോടെ പാണ്ടിക്കടവ് ചാമാടി പാടത്തെ തരിശുനിലത്ത് പ്രദേശവാസികളും കൃഷിക്കാരും ചേര്‍ന്ന് നടത്തുന്ന നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ സായൂജ് നിര്‍വ്വഹിച്ചു.
