വെള്ളമുണ്ടഃ സ്വർണ്ണക്കടത്ത് വിദേശ ചട്ടലംഘനം തുടങ്ങിയ വിഷയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് ഇ വി, ജനറൽ സെക്രട്രറി ടി അസീസ്,നൗഷാദ് കോയ,അയ്യൂബ് പുളിഞ്ഞാൽ ,മോയി കട്ടയാട്,മുഹമ്മദലി,ഫൈസൽ വി കെ എന്നിവർ നേതൃത്വം നൽകി
