വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ചെട്ടിമൂല പ്രദേശത്ത് ഒരു സാധാരണ
കുടുംബത്തിൽ ജനനം. കർഷക ദമ്പതികളായ
മൂശാപ്പിള്ളിൽ പൗലോസിന്റെയും മേരിയുടെയും മക്കളിൽ മൂത്ത മകളായആശ ചെറുപ്പം മുതൽ സാമൂഹ്യരംഗത്ത് തൽപ്പരയായിരുന്നു.
ഒന്നുമുതൽ നാലുവരെ മണിച്ചിറ എൽ.പി സ്കൂളിലും തുടർന്ന്
പത്താംക്ലാസ് വരെ അസംപ്ഷൻ സ്കൂളിലും
തുടർന്ന് ആശ,സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നിന്നും ബിരുദവും
അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യാളജിയിൽ ബിരുദാനന്തര
ബിരുദവും പൂർത്തിയാക്കി. ഡിഗ്രി അവസാനത്തോടെ കുടുംബത്തിന്റെ
ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലുംകഷ്ടപ്പെട്ടാണ് ആശയുടെ മാതാപിതാക്കൾ മക്കളെ വളർത്തിയത്. ഒരു കഷ്ടപ്പാടും
മക്കൾ അറിയാതിരിക്കാൻ അവർ ശ്രമിച്ചു. ഒറ്റ മുറിയും വരാന്തയും ഒരുഅടുക്കളയും ഉള്ള വൈക്കോൽ മേഞ്ഞ ഭവനത്തിൽ ആദ്യകാലം. ഡിഗ്രി മണ്ണെണ്ണ വിളക്കിൻ ചുവട്ടിൽ പഠനം. ഒരു സാധാരണ കുടുംബത്തിൽ നിന്നും
20ാം വയസ്സിൽ തനിച്ച് വിദേശത്ത് പോയതിന്റെ അടിസ്ഥാനം മാതാപിതാക്കൾ
നൽകിയ ധൈര്യവും സ്വാതന്ത്യവും. ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ
മാസങ്ങളോളം ജീവിതം. അംഗീകാരവും ലഭിച്ചു. തിരികെ വന്നപ്പോൾ പിതാവ് രോഗബാധിതനായി. മാതാവും രോഗത്താൽ ആശുപത്രിയിൽ… ഇനിയും
പഠിക്കണമെന്നും സഹോദരനെ പഠിപ്പിക്കണമെന്നുമുള്ള വാശിയിൽ സേവ്
ഇന്ത്യ ആയൂർവ്വേദ പ്രചാരകേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറി ആയി ജോലി
നോക്കി. അതിനൊപ്പമാണ് ഡിഗ്രി പൂർത്തിയാക്കിയത്. കുടുംബശ്രീയിൽ ഡിഗ്രി
യോഗ്യതയിൽ റിസോഴ്സ് പേഴ്സണായി. പിന്നീട് ബിരുദാനന്തര ബിരുദം.
നിലവിൽ കുടുംബശ്രീ മിഷൻ വയനാട് ജില്ലാ ഓഫീസിൽ ജോലി.
പഠനസമയത്ത്നാഷണൽ സർവ്വീസ് സ്കീം, പരിസ്ഥിതിസംഘടന എന്നിവയിൽ പ്രവർത്തിച്ചു.
വിദ്യാർത്ഥി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ആശ മാതൃഭൂമി സ്റ്റഡി സർക്കി
ളിലും അംഗമായിരുന്നു. കേരള സർക്കാർ സ്ഥാപനമായ കിലയുടെ ഫാക്കൽറ്റി
അംഗം, എസ്.ബി.ടിയുടെ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ്
ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലക, ബിസിനസ് കൗൺസിലർ എന്നീ നിലകളിലും
കഴിവ് തെളിയിച്ച വ്യക്തിയാണ്.
അംഗീകാരം ഇന്ത്യയ്ക്ക് പുറത്ത് നിന്നുവരെ
ബിസിനസ് കൗൺസലർ എന്ന നിലയിൽ വയനാട് ജില്ലയ്ക്ക് അകത്തും
പുറത്തുമുള്ള സ്വയംതൊഴിൽ സംരംഭകർക്കിടയിലെ മികച്ച പ്രവർത്തനത്തിന്
ഇറ്റലിയിലെ ‘ഫോർമാപ്പർ’, ഇംഗ്ലണ്ടിലെ ‘ഡ് ക്രാഫ്റ്റ്’ എന്നീ സംഘടന
കളുടെ അംഗീകാരം നേടിയ വയനാട്ടിലെ ഏക വനിതയാണ് ആശ.
2003ൽ ദേശീയ വൈ.എം.സി.എ കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ
സംഘടിപ്പിച്ച് യൂത്ത് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി സൗത്ത്
കൊറിയയിൽ നടന്ന യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച
ഏക വനിതയാണ് ഇവർ. പ്രസ്തുത സമയത്ത് കൊറിയൻ സംസ്കാരവും
ഭാഷയും സ്വായത്തമാക്കി, കൊറിയയുടെ ഒരു പ്രമുഖ ചാനലിൽ സംവദിച്ചതിന്
കൊറിയൻ മാധ്യമങ്ങളുടെ ആദരവും ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്.
കാലങ്ങളായി പുരുഷൻ മാത്രം സ്ഥാനങ്ങൾ കൈയ്യാളിയിരുന്ന വൈ.എം.
സി.എയിൽ വനിതകളിൽ നിന്ന് 30 വയസ്സിന് മുമ്പ് ദേശീയ എക്സിക്യൂട്ടീവ്
അംഗമായ പ്രഥമ വനിത കൂടിയാണ് ആശ. 2013ൽ ഈജിപ്തിലെ കെയറോ
യിൽ നടന്ന എക്യൂമെനിക്കൽ കോൺഫറൻസിൽ പങ്കെടുക്കുകയും പ്രബന്ധ
ങ്ങൾ അവതരിപ്പിച്ച് കൈയടി നേടുകയും ചെയ്തിട്ടുണ്ട്.
സ്ത്രീശാക്തീകരണത്തിലെ മാതൃക
ആവരെ കേരളത്തിലെ സ്ത്രീശാക്തീകരണത്തിനും സാമൂഹ്യശാക്തീകരണത്തി
നും സാമ്പത്തിക ശാക്തീകരണത്തിനും ലക്ഷ്യമിട്ട് രൂപം നൽകിയ കുടുംബശ്രീ
പ്രസ്ഥാനത്തിലേക്ക് പരിശീലകയായി കടന്നുവന്നത് ഇവരുടെ ജീവിതത്തിലെ
മറ്റൊരു നാഴികക്കല്ലാണ്. അടുക്കളയിലെ നാലു ചുവരുകൾക്കിടയിൽ ജീവിതം
തളച്ചിട്ടിരുന്ന വീട്ടമ്മയുടെ അവകാശങ്ങൾ കൃത്യമായി സമൂഹത്തെ ബോധ്യപ്പെടുത്തിയ സാമൂഹിക പ്രവർത്തകയാണ് ആശ.
സ്ത്രീശാക്തീകരണ രംഗത്ത്
നവോത്ഥാന മുന്നേറ്റങ്ങൾ കോർത്തിണക്കി
ക്കൊണ്ടുള്ള തെരുവുനാടകങ്ങൾ, സംവാദങ്ങൾ തുടങ്ങിയ ബോധവൽക്കരണ
പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി. കുടുംബശ്രീ പ്രസ്ഥാനം രൂപീകരിക്കാൻ
ഇടയായ സാഹചര്യങ്ങളും രൂപീകരണവും കുടുംബശ്രീയുടെ വർത്തമാന
സാഹചര്യങ്ങളും കോർത്തിണക്കിക്കൊണ്ട് ‘കുടുംബശ്രീയുടെ ചരിത്രം’
തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
പ്രളയബാധിത മേഖലകളിൽ രാവുകൾ പകലാക്കി പ്രവർത്തനം
ഓരോ കേരള മണ്ണിൽ ദുരന്തം വിതച്ച മഹാപ്രളയ സമയത്ത് മികച്ച രീതിയിൽ
ദുരിതാശ്വാസ പ്രവർത്തനം നടത്തിയും അപകടഭീഷണി നേരിട്ട പ്രദേശങ്ങളിൽ
നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും
മാറ്റുന്നതിന് നേതൃത്വം നൽകിയും, പ്രളയശേഷം വീടുകളിൽ തിരിച്ചെത്തി
യവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും മറ്റും കൈമെയ് മറന്ന്
സഹായങ്ങളും ആശ്വാസങ്ങളും എത്തിച്ചും ആശ നടത്തിയ സേവനപ്രവർത്ത
നങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണ്.
പേമാരിയിൽ സ്വന്തം വീട് തകർന്നിട്ടും വീട്ടിലെ പ്രയാസങ്ങൾക്കിടയിലും
സ്വന്തം വരുമാനം പോലും ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു
വേണ്ടി നീക്കിവെച്ചത് സാമൂഹ്യപ്രവർത്തന രംഗത്ത് എടുത്തുകാട്ടാവുന്ന ഒന്നു
മാത്രമാണ്. അക്കാലത്ത് രാവുകൾ പകലാക്കി ഇവർ നടത്തിയ അശ്രാന്ത
പരിശ്രമങ്ങൾ ഇന്നും ജനങ്ങൾ സ്നേഹത്തോടെ ഓർക്കുന്നു. സാമൂഹ്യ പ്രവർത്തനങ്ങൾക്കും സ്ത്രീശാക്തീകരണ പ്രവർത്തന
ങ്ങൾക്കുമായി സമർപ്പിച്ച് നമുക്കിടയിൽ നമ്മളിലൊരാളായി ജീവിക്കുന്ന ആശാ
പോൾ അനുപമ വ്യക്തിയാണെന്നതിൽ സംശയമില്ല.
കലാരംഗത്തും തന്റേതായ ചുടവുറപ്പിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്.
അവതാരകയായും അനൗൺസറായും അഭിനേത്രിയായും ഗായികയായും
ആശ ശോഭിക്കുന്നു.
വൈഡ് ലൈവിൽ ആശ തന്റെ അനുഭവപാഠങ്ങൾ പങ്ക് വെക്കുന്നു. അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാം…