സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വച്ച് അന്തരിച്ചു. 80 വയസ്സായിരുന്നു.
ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന അഗ്നിവേഷിന് ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടർന്ന് ചൊവ്വാഴ്ച വെന്റിലേറ്ററിന്റെ പിന്തുണ നൽകിയിരുന്നു.