സുൽത്താൻ ബത്തേരിഃ ജന്മനാ കൈകാലുകൾ ഇല്ലാതെ ഈ ലോകത്തിലേക്ക് വന്ന് തന്റെ വൈകല്യങ്ങളെ അതിജീവിച്ചു മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവുമാകുകയാണ് ബാബു ബത്തേരി എന്ന അൾട്രാ ബാബു മാനിക്കുനി
ബാബുവിന്റെ നേട്ടങ്ങളാണ് ഇദ്ദേഹത്തിന്
മറ്റുള്ളവരുടെ മുന്നിൽ നിവർന്നു നിൽക്കാ
നുള്ള പ്രചോദനമാകുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ലെങ്കിലും ആത്മവീര്യത്തിന്റെ ബലത്തിൽ ഇദ്ദേഹം അഭ്യസിച്ച തൊഴിലിൽ അജയ്യനായിരിക്കുക
യാണ്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ സർവീസിംഗ് മുതൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് സർവീസ് വരെ ചെയ്യുന്ന ബാബു ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യും.
ജീവിത വഴികളിൽ പരാജയത്തിന്റെ കയ്പൂനീർ അറിയാത്തവർ വിരളമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ വീണ് പരുക്കു പറ്റുമ്പോൾ പിന്മാറുന്നവരല്ല വിജയമധുരംനുകരുക. ഈ യാഥാർഥ്യം സ്വജീവിതത്തിലൂടെ കാണിച്ചുതരികയാണ് കെ.കെ. ബാബു എന്ന നാൽപതുക്കാരൻ. സുൽത്താൻ ബത്തേരി മാനിക്കുനി സ്വദേശിയായ ബാബുവിന് പ്രാഥമികവിദ്യാഭ്യാസം പോലും നേടാനായില്ലെങ്കിലും ആത്മവീര്യത്തിന്റെ ബലത്തിൽ ഇദ്ദേഹം അഭ്യസിച്ച തൊഴിലിൽ അജയ്യനായിരിക്കുകയാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ സർവീസിംഗ് മുതൽ കംപ്യൂട്ടർ
ഹാർഡ് ഡിസ്ക് സർവീസ് വരെ ചെയ്യുന്ന
ബാബു ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷ
കൾ കൈകാര്യം ചെയ്യും. ഇത്രയൊക്കെയാണെങ്കിലും എങ്ങനെയാണ് ബാബു വ്യത്യസ്തനാകുന്നത് എന്ന സംശയം തോന്നിയേക്കാം. എല്ലാമുണ്ടായിട്ടും ഒന്നുമില്ല എന്നുപറഞ്ഞ് പരിതപിക്കുന്നവർക്കുമുന്നിൽ നിവർന്നുനിൽക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.
എന്നാൽ, ജന്മനാ കൈകാലുകൾ ഇല്ലാത്ത ബാബുവിന്റെ ഈ നേട്ടങ്ങളാണ് ഇദ്ദേഹ
ത്തിന് മറ്റുള്ളവരുടെ മുന്നിൽ നിവർന്നു നിൽക്കാൻ പ്രാപ്തമാക്കുന്നത്.
ഡീസൽ മെക്കാനിക്കായ അച്ഛനിൽനിന്നുമാണ് ബാബുവിന് ഈ രംഗത്തേക്കുള്ള ആഗ്രഹം കൈവന്നത്.
കുട്ടിക്കാലം മുതൽ ഈ മേഖലയിൽ താത്പര്യം കാണിച്ച ബാബു പിന്നീട് സ്വപ്രയത്നം കൊണ്ട് എല്ലാം ആർജ്ജിച്ചെടുക്കുകയാ
യിരുന്നു. ഇലക്ട്രോണിക്സ്ഉപകരണങ്ങൾ ഏതുമാകട്ടെ
ബാബു നിഷ്പ്രയാസം അതു സർവീസ് ചെയ്ത് തരും. കുറച്ചു വർഷം മുമ്പുവരെ ബത്തേരിയിൽ കട നടത്തിയിരുന്നുവെങ്കിലും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ട് പിന്നീട് അത് നിർത്തുകയായിരുന്നു.
എന്നാൽ ഇപ്പോൾ ആളുകൾ ബാബുവിലുള്ള വിശ്വാസം കണക്കിലെടുത്ത് ഉപകരണങ്ങൾ വീട്ടിലെത്തിച്ച് നന്നാക്കിക്കുന്നുണ്ട്. സ്കൂളിൽ എത്താനുള്ള പ്രയാസംകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ബാബുവിനായിട്ടില്ല. എന്നാൽ മലയാള ഭാഷയേക്കാൾ നന്നായി ബാബു ഇംഗ്ലീഷിൽ അറിവ് നേടിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കുന്നതിനുള്ള വഴികൾ ബാബു പഠിച്ചത്
ഇന്റർനെറ്റ് വഴിയും പുസ്തകങ്ങളിലൂടെയും
പിന്നെ സുഹൃത്തുക്കളിൽ നിന്നുമാണ്.
എന്തു കാര്യത്തിനും കൂടെയുള്ള സുഹൃത്തുക്കൾ തന്നെയാണ് തന്നെ ഇവിടെവരെ എത്താൻ സഹായിച്ചതെന്ന് ബാബു നന്ദിയോടെ ഓർക്കുന്നു.വെറും മെക്കാനിക്കൽ സർവീസ് മാത്രമല്ല.ബാബു ഇവിടെ ചെയ്യുന്നത്. കംപ്യൂട്ടർ വിദഗ്ധർക്കുവരെ വെല്ലുവിളിയുള്ള ഹാർഡ് ഡിസ്ക് സർവീസും ഡാറ്റാ റിക്കവറിയുമാണ് ബാബു നിസാര കാര്യം പോലെ ചെയ്യുന്നത്.
ഹാർഡ് ഡിസ്ക് സർവീസിൽ പ്രധാനമായും
രണ്ടുകാര്യങ്ങളാണ് ബാബു ചെയ്യുന്നത്. ഫയൽ റിക്കവറിയും സോഫ്റ്റ് വെയർറിക്കവറിയും, ഫിസിക്കൽ റിക്കവറിയിൽ കേട് വന്ന ഭാഗങ്ങൾ മാറ്റി ഹാർഡ് ഡിസ്ക് ഉപയോഗപ്രദമായ രീതിയിൽ തിരിച്ചു നൽകുന്നു.
സോഫ്റ്റ് വെയർ റിക്കവറിയിൽ ഹാർഡ് ഡിസ്കിൽ നിന്നും അബദ്ധത്തിൽ ഒഴിവാക്കപ്പെട്ട പ്രധാനരേഖകളും ചിത്രങ്ങളുംവീണ്ടെടുത്ത് തിരിച്ചു നൽകും.
ഇത്തരത്തിൽ വീണ്ടെടുത്ത്
തിരിച്ചുനൽകുന്ന രേഖകളുടെ പ്രാധാന്യമനുസരിച്ചാണ് ഫീസ്ക ണക്കാക്കുന്നത്.ഇക്കാര്യമറിയുന്നവർ
ദൂര സ്ഥലങ്ങളിൽ നിന്നുപോലും ഹാർഡ്
ഡിസ്ക് ബാബുവിന് കൊറിയർ ചെയ്തു നൽക്കുകയും ചെയ്യുന്നുണ്ട്.
സ്വന്തമായി കാറുണ്ട്. ജില്ലയിൽ അപൂർവമായി ആപ്പിൾ കമ്പനിയുടെ മാക് കംപ്യൂട്ടറുകളുടെ സർവീസും സോഫ് വെയറും ബാബു ചെയ്യാറുണ്ട്. സർവീസിനു പുറമേ വീഡിയോ എഡിറ്റിംഗും മനോഹരമായി തന്നെ ബാബു കൈകാര്യം ചെയ്യും. ഇന്ന്ലഭ്യമായ എല്ലാ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഇദ്ദേഹം വീഡിയോ എഡിറ്റിംഗ് നടത്തും. എഫ്സിപി, ജാജിക് പോ,
റഡസ്, ക്യൂബസ് എന്നിവയെല്ലാം അനായാസമായി കൈകാര്യം ചെയ്യും. കൂടാത
മോണിറ്റർ സർവീസ്, മദർ
ബോർഡ് സർവീസ്, അസംബ്ലിംഗ്, അപൂർവം
മെക്കാനിക്കുകൾ മാത്രം ചെയ്യുന്ന ഭാൾ ഇൻവൺ ടിവി സർവീസ്, ലാപ്ടോപ്പ് സർവീസ്
എന്നിവയെല്ലാം വളരെ വേഗത്തിൽ തന്ന ബാബു പൂർത്തിയാക്കും. മെക്കാനിക്ക് എന്നതിനേക്കാൾ കരകൗശല
വസ്തുക്കളുടെ നിർമാണത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കരകൗശല വസ്തുക്കൾ നിർമിച്ച് അവ വിൽപ്പന നടത്താൻ ബാബുവിന് താത്പര്യമില്ല. അടുത്ത സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാൻ
മാത്രാമാണ് ബാബു ഇവ നിർമിക്കാറുള്ളൂ. താൻ
സ്വയം ആർജിച്ചെടുത്ത അറിവുകൾ മറ്റുള്ളവരുടെ സംശയ ദൂരീകരണത്തിനും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി അറുപതോളം മെക്കാനിക്കുകൾ അംഗങ്ങളായിട്ടുള്ള വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയാണ് ബാബു. ഈ മേഖലയിലുള്ള ഏതു സംശയങ്ങൾക്കും ബാബുവിന് ഉത്തരം മനപാഠമാണ്. നിരവധിയാളുകളാണ് ബാബുവിനെ വാട്സപ്പ് ഗ്രൂപ്പുമായി ബന്ധപ്പെടുന്നത്.
അമ്മയുടെ സാന്നിധ്യമാണ് ബാബുവിനെ പ്രതിസന്ധികളിലൊന്നും തളരാതെ മുന്നോട്ടുനയിക്കുന്നത്. ബാബുവിന്റെ മനസാണ് ഏറ്റവും വലിയ ശക്തിയെന്ന് സുഹ്യത്തുക്കൾ പറയുന്നു. ഇല്ലായ്മയിൽ നിന്നും കൊയ്യുന്ന നേട്ടങ്ങൾക്ക് പത്തരമാറ്റ് തിളക്കമുണ്ടെന്ന് ബാബുവും തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ബാബുവിനെ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദിപ്പിക്കുന്നതും.
പരാജയം ഒന്നിന്റെയും അവസാനമല്ലെന്നുള്ള സന്ദേശം സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് പകർന്ന് നൽകുകയാണ്.