വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ: എം.വി ശ്രേയാംസ്‌കുമാര്‍ എം.പി

General

കല്‍പ്പറ്റ:വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷ ജനാധിമത്യ മുന്നണിക്കെ കഴിയുവെന്ന് നിയുക്ത രാജ്യസഭാ എം.പി എം.വി ശ്രേയാംസ്‌കുമാര്‍. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകാരാന്‍ തന്റെ എം.പി സ്ഥാനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപടാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. തങ്ങളുടെ പ്രവര്‍ത്തകര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമെന്ന് എ.കെ ആന്റണിക്ക് പോലും തുറന്ന് പറയേണ്ടിവന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *