വെള്ളമുണ്ടഃ 200 വർഷത്തിനു മുകളിൽ പഴക്കമുള്ള ചരിത്ര പ്രാധാന്യമേറിയ വയനാട്ടിലെ ചുരുക്കം തറവാടുകളിൽ ഒന്നായ വെള്ളമുണ്ട പുലോറ തറവാടിന്റെ ഒരു ഭാഗം ഇന്ന് കുടുംബാംഗങ്ങളെല്ലാം ചേർന്ന് പൊളിച്ചുനീക്കിയത്. വർഷങ്ങളായി തകർന്നു കൊണ്ടിരുന്ന തറവാട് കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിൽ തകർച്ച പൂർണമായി. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഈ തറവാട് സംരക്ഷിക്കണമെന്ന് തറവാട്ടുകാരും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും. അധികൃതർ ചെവി കൊള്ളാത്ത അതിന്റെ പരിണിതഫലമാണ്. ചരിത്ര പ്രാധാന്യമേറിയ ഈ തറവാട് കുടുംബക്കാർക്ക് പൊളിച്ചു നീക്കേണ്ടി വന്നത്. ചരിത്രപുരുഷൻ തലയ്ക്കൽ ചന്തുവിന്റെ മരുമകൻ ചന്തു.പണിതതാണ് ഈ വീട്. ഇപ്പോൾ അച്ചപ്പൻ എന്ന ആളാണ് തറവാട്ടിൽ കഴിയുന്നത്. ഇവർ താമസിക്കുന്ന തറവാടിന്റെ ഒരു ഭാഗമാണ്. പൂർണ്ണമായും തകർന്നതിനെ തുടർന്ന്. ഇപ്പോൾ കുടുംബക്കാർ പൊളിച്ചുനീക്കിയത്. തറവാടിന്റെ ബാക്കി ഭാഗങ്ങളും ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് തറവാടിന്റെ ബാക്കിയുള്ള ഭാഗങ്ങൾ സംരക്ഷിക്കണമെന്നാണ് ഒരു നാട് ഒന്നടങ്കം ആവശ്യപ്പെടുന്നത്. ആദിവാസി ക്ഷേമത്തിനും, ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും കോടികൾ ഭരണകൂടം ചെലവഴിക്കുമ്പോൾ ആണ്. അധികൃതരുടെ അനാസ്ഥയിൽ ഒരു ചരിത്രം നിലംപതിച്ചത്