ഡബ്ല്യുസിസി വിടാനുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായി പോയെന്ന് സംഘടന. 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ് എട്ടിന് കൂടിയ മാനേജിംഗ് കമ്മിറ്റി വിധുവിന്‍റെ രാജി സ്വീകരിച്ചതായി സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ബ്ലോഗില്‍ പറയുന്നു.
