രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 42,80,423 ആയി.
രാജ്യത്ത് കോവിഡ് മരണങ്ങൾ ആയിരം കടന്ന് മുന്നേറുകയാണ്. ഇന്നലെ മാത്രം 1133 പേർ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി.
1.70 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.
