റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭിക്ഷാടനവും, പുകവലിയും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന പിഴത്തുക ഈടാക്കി, ജയില്‍ ശിക്ഷ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.കാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു എന്നതിന് അര്‍ത്ഥം പുകവലിയും ഭിക്ഷാടനവും നിയമപരമാക്കുന്നു എന്നല്ല. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ ആര്‍പിഎഫിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.