വിയന്ന: ഗ്ലാസ് പെട്ടിയ്ക്കുള്ളില്‍ നിറച്ച ഐസ് കട്ടകള്‍ക്കിടയില്‍ രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 57 സെക്കന്‍ഡ് സമയം ചിലവഴിച്ച് ഓസ്ട്രേലിയക്കാരനായ ജോസഫ് കൊയേബറി സ്വന്തം റെക്കോർഡ് തന്നെ തിരുത്തി കുറിച്ചു ജോസഫിന്റെ തോളൊപ്പം വരെയെത്താന്‍ 200 കിലോഗ്രം ഐസാണ് വേണ്ടി വന്നത്.
വെറുമൊരു നീന്തല്‍കുപ്പായം മാത്രം ധരിച്ച് ജോസഫ് ഈ ദൗത്യം പൂർത്തിയാക്കിയത്. 2019 ലാണ് ജോസഫ് രണ്ട് മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള റെക്കോഡ് സ്ഥാപിച്ചത്. അതൊന്ന് തിരുത്തണമെന്ന് ആഗ്രഹിച്ചാണ് ശനിയാഴ്ച വീണ്ടും ഐസിനുള്ളില്‍ ചെലവിട്ടത്. തണുത്തു തുടങ്ങുമ്പോള്‍ മരവിപ്പിനൊപ്പം വേദനയും ഉണ്ടാകും