സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.

General

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന്‌ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ  ഇന്നലെ രാത്രിയായിരുന്നു മരണം.
കാസര്‍കോട് കേവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 328 ആയി

Leave a Reply

Your email address will not be published. Required fields are marked *