കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിന്റെ വാതില്‍ തുറന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങള്‍ക്കുള്ളതെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.’ജോസ് കെ മാണി യു.ഡി.എഫ് വിട്ടാല്‍ അദ്ദേഹം തെരുവിലായി പോകില്ല. സൗഹാര്‍ദപരമായ നിലപാട് തന്നെ സ്വീകരിക്കും’,കോടിയേരി കൂട്ടിച്ചേര്‍ത്തു.
