കോട്ടയം: കർഷകർ, പിന്നാക്കവിഭാഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി രൂപം കൊടുക്കുന്ന പുതിയ മുന്നണിയുടെ പ്രഖ്യാപനം ഏഴിന് ആലപ്പുഴയിൽ നടത്തുമെന്ന് പി.സി. ജോർജ് എംഎൽഎ. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കും. പാർട്ടിയുടെ കോർ കമ്മിറ്റിയായിരിക്കും സ്ഥാനാർഥിത്വം തീരുമാനിക്കുക.
