മാനന്തവാടി:പ്രളയത്തില്‍ പശു നഷ്ട്ടപ്പെട്ടവര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കിയതില്‍ വ്യാപക അട്ടിമറി നടത്തിയതായി പരാതി. എടവക ഗ്രാമ പഞ്ചായത്തില്‍ നഷ്ട്പരിഹാര തുക നല്‍കിയതിലാണ് അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യാപക ആരോപണങ്ങള്‍ ഉയരുന്നത്.എടവകഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ‘പ്രളയബാധിതര്‍ക്ക് പശുവിതരണം’.ഈ പദ്ധതിയ്ക്കായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത് . ഈ തുകയാണ് ഗ്രാമപഞ്ചായത്ത് അനര്‍ഹര്‍ക്ക് കൈമാറിയത്. ഈ നീതികേടിനെതിരെ സെപ്റ്റംബര്‍ 6ന് ഞായറാഴ്ച്ച 4മണി മുതല്‍ 5മണി വരെ പ്രളയബാധിതരുടെയും അവരോടൊപ്പം നില്‍ക്കുന്നവരുടേയും വീട്ടുമുറ്റത്ത് സിപിഐഎം എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തുമെന്ന് സി.പി.ഐ.എം പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.