കൽപ്പറ്റഃ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന അഡ്വ.ടി .നിസാർ അഹ്മദിനെ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .
ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി.ആസാദ് ഉൽഘാടനം ചെയ്തു.ജനതാദൾ എസ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി. ബി.രാധാകൃഷ്ണപിള്ള,,ടി.കെ.ഉമർ,സി.പി.അഷ്റഫ്,ബെന്നി കുറുമ്പാലക്കോട്ട,എ.ജെ.കുര്യൻ,ഉനൈസ് കല്ലൂർ,നിസാർ പള്ളിമുക്ക്, സൈഫ് വൈത്തിരി, ഇ.പി. ജേക്കബ്,അന്നമ്മ പൗലോസ്,അരുൺ,ഹബീബ്റഹ്മാൻ,അമീർ അറക്കൽ, സാബു ശിശിരം,സനൽ,സലിം ബത്തേരി,ബി.രമ്യ,കുട്ടിയച്ചൻ,മമ്മൂട്ടി പുളിഞ്ഞാൽ എന്നിവർ സംസാരിച്ചു.