ജനതാദൾ യു.ഡി.എഫ് ലെ ഒരു വിഭാഗം ആർ ജെ ഡി യിൽ

General

കൊടുവള്ളി: ഐക്യജനാധിപത്യ മുന്നണിയെ വഞ്ചിച്ച് ഇടതു മുന്നണിയിലേക്ക് കൂറുമാറിയ ലോക് താന്ത്രിക്ക് ജനതാദളിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫിൽ ഉറച്ചു നിന്ന ജനതാദൾ വിഭാഗം യു പി എ മുന്നണിയിലെ ഘടകകക്ഷിയും ലാലു പ്രസാദ് നയിക്കുന്ന കക്ഷിയുമായ രാഷ്ട്രീയ ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ അറിയിച്ചു.
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് മാത്രമെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന ആർജെഡിയോടൊപ്പമാണ് കോൺഗ്രസ് മത്സരിക്കുന്നത്.ആ മുന്നണി ബന്ധം രാജ്യം മുഴുവൻ വ്യാപിപ്പിച്ച് ഫാസിസ്റ്റ്‌ശക്തികളെ ചെറുത്ത് തോൽപ്പിക്കണമെങ്കിൽ സോഷ്യലിസ്റ്റ് കക്ഷികൾ ചെറു പാർട്ടികളായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം. മോദി സർക്കാറിനെ താഴെ ഇറക്കാൻ ഇടതുപക്ഷം അടക്കം കോൺഗ്രസിനൊപ്പം വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തിൽ യുപിഎ യു ഡി എഫ്‌ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടരി ഡോ: ജോർജ്ജ് ജോസഫ് ട്രഷറർ അഡ്വ: മോഹൻദാസ് വിളങ്ങര ,യുവജനത സംസ്ഥാന സെക്രട്ടരി ശ്രീജിത്ത് പേരാമ്പ്ര, മുൻ സെക്രട്ടരി ലി ജാസ് കൊയിലോത്ത്, ജില്ലാ സെക്രട്ടരി ചന്ദ്രൻ പൂക്കിണറമ്പത്ത് ട്രഷറർ വി ഗോപാലൻ എന്നിവരടക്കം നൂറ് കണക്കിന് നേതാക്കളും പ്രവർത്തകരുമാണ് ആർ ജെ ഡി യിൽ ലയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *