പി. ടി.ആസാദ് ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി

General

കോഴിക്കോട്ഃ പി. ടി. ആസാദിനെ ജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എൽ.എ. നിയമിച്ചു.1977 ജനതാ പാർട്ടി രൂപീകരണത്തിൽ ബാംഗ്ലൂർ സമ്മേളനത്തിൽ പങ്കെടുത്തു ആവേശം ഉൾക്കൊണ്ട് വിദ്യാർഥി ജനതയിലും യുവജനതയും പ്രവർത്തിച്ചു. ജനതാ പാർട്ടി കേരളത്തിൽ പിളർന്നപ്പോൾ ദേശീയ നേതൃത്വത്തിന് കൂടെ തുടർന്ന് ജനതാപാർട്ടി കോഴിക്കോട് രണ്ടാം നിയോജകമണ്ഡലം സെക്രട്ടറിയായും ജനതാദൾ എസ് കോഴിക്കോട് രണ്ടാം മണ്ഡലം പ്രസിഡണ്ടായും ചുമതല വഹിച്ചു. കാൽ നൂറ്റാണ്ടിലധികമായി ജനതാദൾ-എസ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. 2009 ൽ കേരളത്തിൽ ജനതാദൾ എസ് പിളർന്നപോൾ ദേശീയ നേതൃത്വത്തിന്റെ കൂടെ നിന്നു .പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന പരേതനായ സർദാർ എ.വി മൊയ്തീൻ കോയയുടെമകനാണ് .സാമൂഹിക സാംസ്കാരിക കായിക സംഘാടനകളുടെ ഭാരവാഹിയാണ്.
എം.ഇ.എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ്, ഖാസിഫൗണ്ടേഷൻ ജനറൽ സെക്രട്ടറി , ഗാന്ധിയൻപൗരസമിതി പ്രസിഡൻറ്, കാലിക്കറ്റ് കലാരംഗം പ്രസിഡണ്ട് , സ്പോർട്സ് സംഘടനകളുടെ ഭരവാഹി,കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം,
കോഴിക്കോട് അർബൻ ബാങ്കിന്റെഡയറക്ടർ, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള നാളികേര വികസന കോർപ്പറേഷന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *