തരുവണഃവയനാട് ജില്ലയിലെ പ്രധാന മഹല്ലായ തരുവണയില്‍ കോടികള്‍ വിലമതിക്കുന്ന വഖ്ഫ് ഭൂമിയില്‍ വന്‍ കയ്യേറ്റം നടന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. തരുവണ വലിയ ജുമാ മസ്ജിദിന്റെ ടൗണിനോടു ചേര്‍ന്നുള്ള പ്രധാന ഭാഗത്തെ ഒന്നര ഹെക്ടറിലധികം വഖ്ഫ് ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. സര്‍ക്കാരും
സ്വകാര്യ വ്യക്തികളുമാണ് പള്ളിയുടെ കണ്ണായ സ്ഥലം കയ്യേറിയത്. നിര്‍മ്മാണ പ്രവൃത്തികൾ പുരഗോമിക്കുന്നതിനിടെ ജുമാമസ്ജിദിന്റെ സ്ഥലം അളന്ന് ക്രമീകരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വഖ്ഫ് ഭൂമി കയ്യേറ്റം വെളിച്ചത്ത് വന്നത്. ഭൂമി കയ്യേറിയതായി പ്രാഥമിക പരിശോധനയില്‍ ഇതിനകം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസം മാനന്തവാടി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന പരിശോധനയിൽ വഖ്ഫ് കയ്യേറ്റത്തിന്റെ വിശദവും കൃത്യവുമായ യാഥാർഥ്യങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.