ഹസ്സൻ ഉസൈദിനെ പോപുലർ ഫ്രണ്ട് അനുമോദിച്ചു

ബത്തേരിഃ ആൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതറാങ്ക് നേടിയ സുൽത്താൻ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസ്സൻ ഉസൈദിനെ പോപുലർ ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട്‌ കെ.പി അഷ്റഫ് തരുവണ,ജില്ലാ പി. ആർ.ഒ.യും ക്യാമ്പസ് ഫ്രണ്ട് മുൻ ദേശീയ സെക്രട്ടറിയുമായ തോലൻ അബ്ദുൽ നാസർ, പി.മുഹമ്മദ്‌ മുർഷിദ് എന്നിവർ സംബന്ധിച്ചു.

Continue Reading

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം നിർത്തിക്കൂടെ..

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് റെക്കോഡു ചെയ്തുവെച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന്‍ പറയുന്നത്.

Continue Reading

വയനാട് ജില്ലാ ആസൂത്രണ സമിതി യോഗം 11 ന്

കൽപ്പറ്റഃ ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഗൂഗിള്‍ മീറ്റ് മുഖേനയാണ് യോഗം. പദ്ധതി ഭേദഗതികള്‍ക്ക് അനുമതി വാങ്ങാത്ത തദ്ദേശ സ്ഥാപനങ്ങള്‍ 10 ന് വൈകീട്ട് മൂന്നിനകം പദ്ധതികള്‍ ഡി.പി.സി അഗീകാരത്തിനു സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു

കേരളത്തിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോ​ഗബാധി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 92 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 1715 പേർക്ക് രോ​ഗമുക്തി നേടിയത് സംസ്ഥാനത്ത് ഇന്ന് ഒരു ആശ്വാസവാർത്തയാണ്.

Continue Reading

കോവിഡ് സെന്റര്‍ ഒരുക്കാന്‍ സേവന സന്നദ്ധരായി ഡി.വൈ.എഫ്‌.ഐ

മാനന്തവാടി:മാനന്തവാടി നഗരസഭയിലെ മൂന്നാമത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കാന്‍ സേവന സന്നദ്ധരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.മേരി മാതാ കോളേജിലെ ഗേള്‍സ് ഹോസ്റ്റലാണ് കോവിഡ് സെന്ററായി ഒരുക്കിയത്.60 കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്.

Continue Reading

വയനാട് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 55 പേര്‍ക്ക് മുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ […]

Continue Reading

കുറ്റിയാടി ചുരത്തില്‍ ഗതാഗതം പകൽ അനുവദിക്കും;രാത്രി അനുവദിക്കില്ല

കല്‍പ്പറ്റ:തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റിയാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.എന്നാല്‍ കുറ്റിയാടി ഉള്‍പ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല.

Continue Reading

വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും;സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു

കല്‍പ്പറ്റ:കാലവര്‍ഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫീസറായി പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ലേബര്‍ ഓഫീസര്‍ സുരേഷ് കിളിയങ്ങാടിനെ ജില്ലാ കലക്ടര്‍ നിയമിച്ചു.

Continue Reading

നൗഫൽ അപകട വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഉണ്ട്. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..

നൗഫൽ അപകടത്തിൽ പെട്ട വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഉണ്ട്.. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശി നൗഫൽ.ദുബൈ വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് കരസ്ഥമാക്കി.എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ,വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാൻ പറഞ്ഞു.കൈയിൽ പണമില്ലാത്തതിനാൽ യാത്ര വേണ്ടെന്ന് വെച്ചു. ഷാർജയിൽ താമസ സ്ഥലത്ത് മടങ്ങി. ബോർഡിങ് പാസ്സ് എടുത്തതു കൊണ്ടാണ് ലിസ്റ്റിൽ പേരു വന്നത്. ഇപ്പോൾ അദ്ദേഹം സുരക്ഷിതനായി ഷാർജയിലെ റൂമിൽ നിന്നും വാർത്തകൾ അറിയുകയാണ് […]

Continue Reading

ബ്ലാക്ക് ബോക്സ് കണ്ടത്തിയതിനാൽ ഇനിയുള്ള വിവരണങ്ങൾക്കു വ്യക്തതയും ആധികാരികതെയും

റെക്കോഡറുകൾ – ഒരു ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോഡറും (DFDR) ഒരു കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും (സിവിആർ) ഒരു വിമാനത്തിന്റെ ഉയരം, സ്ഥാനം, വേഗം എന്നിവയെ കുറിച്ചും അതോടൊപ്പം പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളുടെ രേഖകളെ കുറിച്ചും നിർണായക വിവരങ്ങൾ സംഭരിക്കുന്നതിന് ബ്ലാക്ക് ബോക്സ് സഹായിക്കും . എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിന് (IX-1344) എന്താണ് സംഭവിച്ചത് എന്ന് ഏവിയേഷൻ അന്വേഷകർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിൽ നിർണായകമാണ് ഈ ‌റെക്കോഡറുകൾ. ബ്ലാക്ക് ബോക്സ് കണ്ടത്തിയതിനാൽ ഇനിയുള്ള വിവരണങ്ങൾക്കു വ്യക്തതയും ആധികാരികതയും […]

Continue Reading