കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ മഹല്ലുകൾക്ക് മാതൃകയായി അൽഫുർഖാൻ ഓൺലൈൻ ജനറൽ ബോഡിയും ഇലക്ഷനും

Kerala Wayanad

വെള്ളമുണ്ടഃ വയനാട് ജില്ലയിലെ ശ്രദ്ധേയമായ ജനകീയ ജീവകാരുണ്യ സാംസ്‌കാരിക കേന്ദ്രം വെള്ളമുണ്ട അൽഫുർഖാൻ ഫൗണ്ടേഷന്റെ ജനറൽ ബോഡിയും ഇലക്ഷനും മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും തിരെഞ്ഞെടുപ്പ് പ്രക്രിയക്ക് പുതിയ മാതൃകയായിരിക്കുകയാണ്.
കുറ്റമറ്റ രീതിയിൽ സമ്പൂർണ്ണവും സമഗ്രവുമായ ജനാധിപത്യ സ്വഭാവത്തിലൂടെ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് രഹസ്യ ബാലറ്റിലൂടെയുള്ള ഇരുപത്തിയൊന്നംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്. നൂറ് കണക്കിന് മെമ്പർമാരുള്ള ഫൗണ്ടേഷന്റെ തിരഞ്ഞെടുപ്പിൽ വിദേശത്തുള്ളവർക്കും ക്വറന്റൈനിൽ കഴിയുന്നവർക്കും ഓൺലൈൻ വഴിയും അല്ലാത്തവർക്ക് നേരിട്ടും വോട്ട് ചെയ്യാൻ സംവിധാനമൊരുക്കിയിരുന്നു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പായിരുന്നു.

ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പയിനിനും മുന്നൊരുക്കത്തിനുമൊടുവിൽ നടന്ന വോട്ടെടുപ്പ് വോട്ടർമാരുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വേറിട്ടതായി. ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയും കോവിഡ് കാല പരിമിതികൾ പരിഹരിച്ചും കേരളത്തിലെ മറ്റ് ചാരിറ്റി സ്ഥപനങ്ങൾക്കും മഹല്ലുകൾക്കും ഭരണസമിതി തിരഞ്ഞെടുപ്പിന് പുതിയൊരു മാതൃക സൃഷിടിച്ചിരിക്കുകയാണ് അൽ ഫുർഖാൻ.

ഇലക്ഷന് മുന്നോടിയായി നടന്ന ഓൺലൈൻ ജനറൽ ബോഡിയിലെ മെമ്പർമാരുടെ ചർച്ചകളും അഭിപ്രായ സ്വരൂപണവും ക്രിയാത്മകവും പ്രായോഗികവുമായിരുന്നു. ഒരു നാടിന്റെയാകെ ജീവൽ പ്രശ്നകളിൽ പതിറ്റാണ്ടുളായി ഇടപെട്ടു കൊണ്ടിരിക്കുന്ന അൽഫുർഖാന്റെ ചരിത്രത്തിലെ ആദ്യ ഓൺലൈൻ ജനറൽ ബോഡിയിൽ കാർഷിക മേഖലയടക്കം നാടിന്റെ പുരോഗതിക്ക് ആവശ്യമായ വിവിധ വിഷയങ്ങൾ കടന്ന്‌ വന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള വ്യപാര വ്യവസായ യൂണിറ്റുകളുടെ സാധ്യതകൾ, പച്ചക്കറി തോട്ടത്തിന്റെ വിപുലീകരണവും സ്വയം പര്യാപ്തതയും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി തുടങ്ങി വ്യത്യസ്ത ചർച്ചകൾക്ക് വേദിയായി.

ജുമാമസ്ജിദ്, ദഅവാ കോളേജ്, വിമൺസ്‌ കോളജ് ,സെക്കണ്ടറി മദ്രസ്സ,ഓർഫൻ കെയർ, സ്പിരിച്ചൽ മജ്ലിസ്, കൗൺസലിംഗ് സെന്റർ, പ്രീ സ്കൂൾ തുടങ്ങിയ സംരംഭങ്ങൾ ഇതിനകം നടത്തിവരുന്ന അൽഫുർഖാൻ ഫൗണ്ടേഷനിൽ നാലേക്കർ ‘ഗ്രീൻ ലാൻഡിൽ’ വിശാലമായ വിദ്യാഭ്യാസ ഹബ്ബിന്റെ നിർമാണ പ്രവൃത്തികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

രഹസ്യ ബാലറ്റിലൂടെ അൽഫുർഖാൻ ഇസ്‌ലാമിക് ഫൗണ്ടേഷന്റെ 21 അംഗ ഭരണ സമിതിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ..

കൈപ്പാണി അബൂബക്കർ ഫൈസി,കടമേരി കുഞ്ഞബ്ദുള്ള ഫൈസി,ജസീൽ അഹ്‌സനി,ഉമർ സഖാഫി കെ.പി.,ഹൈദർ സഖാഫി,കെ.അഹ്‌മദ്‌ സഖാഫി,കുനിങ്ങാരത്ത് മമ്മൂട്ടി ഹാജി, എ.അസീസ് ഹാജി,ഇബ്രാഹിം കൈപ്പാണി,
ദാവൂദ് അശ്‌റഫി ,ശറഫുദ്ധീൻ അശ്‌റഫി,മുർഷിദ് സഖാഫി,മൊയ്തുട്ടി ഹാജി ,ഉസ്മാൻ ഹാജി കൈപ്പാണി,മമ്മൂട്ടി മണിമ,മമ്മൂട്ടി അലുവ,മുഹമ്മദിലി കെ.പി,ഹാരിസ് മണിക്കോത്ത് ,ആലാൻ ഉസ്മാൻ ,അബൂബക്കർ അലുവ ,ഇബ്രാഹീം എ.കെ.

Leave a Reply

Your email address will not be published. Required fields are marked *