കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.മൂന്നംഗ കമ്മീഷനിൽ രണ്ട് പേർ ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു.
