അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്. അത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഭരണ ഘടനക്ക് വിധേയമായാണ് കോടതികൾ പ്രവർത്തിക്കേണ്ടത് . കോടതികൾ ഭരണ ഘടനക്ക് മുകളിലല്ല. പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രവർത്തകർ അവരവരുടെ വീടുകളിൽ പിന്തുണ പ്ലേ കാർഡുകൾ ഉയർത്തി.
