പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് സന്ദര്‍ശകരെ കെട്ടുകെട്ടിച്ചത്. 196 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ആതിഥേയര്‍ 19.1 ഓവറില്‍ അഞ്ച് വിക്കറ്റിന് ലക്ഷ്യം ഭേദിക്കുകയായിരുന്നു.
