തിരുവനന്തപുരംഃ പ്രളയം മൂലം നാശനഷ്ടം സംഭവിച്ച കേരളത്തിൻ്റെ പുനർനിർമ്മാണം എന്ന പേരിൽ ഏർപ്പെടുത്തിയ പ്രളയ സെസ്സ് മൂലം കേരളത്തിൽ വില കയറ്റം സംഭവിക്കുകയും പ്രളയസെസ്സിൻ്റെ പേരിൽ പിരിച്ചെടുത്ത പണം സർക്കാർ ധൂർത്തിനും കൺസൾട്ടൻസിക്കും ചിലവഴിക്കുകയാണ്. ഇതു കൊണ്ട് സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല. കോ വിഡ് മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പോലും ജനങ്ങളിൽ നിന്ന് അധിക നികുതി എടുക്കുകയാണ്. സർക്കാറിൻ്റെ ധൂർത്ത് കുറച്ചാൽ പ്രളയ സെസ്സ് വേണ്ടി വരില്ല. അതിനാൽ പ്രളയ സെസ്സ് പിൻവലിക്കണമെന്ന് യുവജനതാദൾ (യു) ആവശ്യപ്പെട്ടു. അതുപോലെ സർക്കാരിൻ്റെ ആസൂത്രിത തട്ടിപ്പാണ് സെക്രട്ടറിയേറ്റ് തീപിടുത്തം . സ്വർണ്ണക്കടത്തു കേസിൽ സർക്കാരിനു കൊടുക്കുന്ന തന്ത്രപ്രധാനമായ രേഖകളാണ് തീയിൽ കത്തി നശിച്ചത്.ആദ്യന്തര സുരക്ഷാ വീഴ്ചയാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തം. ഇത് കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണം.നാസി പട ജർമ്മൻ പാർലമെൻ്റ് കത്തിച്ചതു പോലെയുള്ള ഫാസിസ്റ്റ് പ്രവർത്തനങ്ങളാണ് സി.പി.എം കേരളത്തിൽ നടത്തിവരുന്നത്. ഇതിനെതിരെ യുവജനതാദൾ (യു) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഓൺലൈൻ യോഗം സംസ്ഥാന പ്രസിഡൻ്റ് മയ്യനാട് ജാൻസ് നാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഖിലേന്ത്യ സെക്രട്ടറി അജി പടിയിൽ ഉൽഘാടനം നടത്തി സംസ്ഥാന നേതാക്കളായ മുഹമ്മദ് അലി ,പവിരാജ് ഗുരുകുലം, പുന്നല ഗിരീഷ് മോഹൻ, ഇർഷാദ് റഹ്മാൻ, റിയാസ് വടകര, ജയിസൺ എന്നിവർ സംസാരിച്ചു.