അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി ടെല്‍ക്കിന് സമീപം റെയില്‍വെ മേല്‍പ്പാലം ഇരുമ്പ് കൈവരിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി ഡ്രൈവര്‍ മരിച്ചു. ചാലക്കുടി വെട്ടിയാട്ടില്‍ വീട്ടില്‍ വി.കെ സലീഷാണ് (42) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ആയിരുന്നു അപകടം നടന്നത്.
