കല്‍പ്പറ്റ: കോവിഡ് കാലത്ത് റിസര്‍വ് ബാങ്ക് അനുവദിച്ച ബേങ്ക് വായ്പകള്‍ക്കും മറ്റുമുള്ള മൊറോട്ടോറിയം കാലാവധി ഓഗസ്റ്റ് 31 ന് അവസാനിക്കുന്നതിനാല്‍ കാലാവധി 2021മാര്‍ച്ച് വരെ നീട്ടാൻ കേന്ദ്ര സർക്കാർ തെയ്യാറാകണമെന്നു ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നു മുതല്‍ വായ്പകള്‍ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ബേങ്കുകള്‍ കര്‍ഷകരിലും മറ്റു സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ജപ്തി നടപടികളും സര്‍ഫാസി നിയമമനുസരിച്ച് വായ്പാ കുടിശ്ശിഖ ഈടാക്കാനും മൊറോട്ടോറിയ കാലാവധി തീരാന്‍ കാത്തിരിക്കുകയാണ് ബേങ്ക് അധികൃതര്‍. അതിനാല്‍ കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗം വളരെ ഭീതിയോടെയാണ് കഴിയുന്നതെന്നും കമ്മിറ്റി വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.