വാളേരി: നിർധനരായ കുട്ടികൾക്ക് ടിവിയും നെറ്റ് കണക്ഷനും മറ്റ് പഠനോപകരണങ്ങളും സൗജന്യമായി നൽകി സൗദി അൽഹസയിലുള്ള വീക്ക് എൻഡ് ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ മാതൃകയായി. കൂടാതെ പാവപ്പെട്ട വീട്ടമ്മമാർക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു.
ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ മനോജ് മാസ്റ്റർ, വാട്സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധി നിമൽരാജ് കാഞ്ഞിരങ്ങാട് , പിടിഎ പ്രസിഡന്റ് ഷിബി മേക്കര,
അദ്ധ്യാപകരായ ബീനജോൺ,ആലീസ്,ഡെയ്സി മേക്കര,സൗമ്യ കെ രാജു, അനു അശോക്, ജിൻസി ജെയ്സൺ ത്രേസ്യ കെ ജെ, രമ്യ ബിനീഷ്, രാജീവ് നിരവിൽപുഴ എന്നിവരും സംബന്ധിച്ചു.

