സർക്കാർ ജോലി കിട്ടിയാ
ഇങ്ങനെയൊക്കെയാ പെരുമാറുക..!
അഹങ്കാരികളായ സർക്കാർ ജീവനക്കാരുടെ തനിനിറം..!
പ്രസീദ ടീച്ചറുടെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
എഫ്.ബി.കുറിപ്പിന്റെ പൂർണ്ണ രൂപം
”ഈ കുറിപ്പ് ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് തിരിച്ചറിവിനാണ്. ഇന്ന് DEO വരെ പോകേണ്ടിയിരുന്നു. കല്പറ്റ സിവിലിൽ എത്തിയപ്പോൾ തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസും തിരക്കും. അന്ധാളിച്ചു നിന്ന എന്നെ രമേഷ് വെള്ളമുണ്ട (മാതൃഭൂമി ലേഖകൻ) ഓഫീസിന്റെ വഴി കാണിച്ചു തന്നു വിട്ടു.ചെന്നു കയറിയതു് DDE യിലാണ്. ഹയർ സെക്കണ്ടറിക്കാർക്ക് അവിടെ പോകേണ്ട കാര്യം കുറവല്ലേ.അതുകൊണ്ട് ഓഫീസ് മാറിയ കാര്യമൊന്നും ഞാനറിഞ്ഞില്ല. അവിടെ എത്തിയപ്പോൾ സ്ത്രീജനങ്ങൾ ഒക്കെ കേരള സാരിയൊക്കെയുടുത്ത് പായസം കുടിയും സെൽഫിയെടുക്കലും മറ്റും. സന്തോഷം…. എല്ലാവരും ആ വരാന്തയിൽ തന്നെ. ഓഫീസിനകത്ത് പ്രവേശനമില്ലാത്തതു കൊണ്ട് അവരോട് വന്ന കാര്യം പറഞ്ഞു. ചിലർക്കൊക്കെ എന്നെ അറിയാം. എന്നാലും ഓഫീസിൽ കയറി വന്ന് കാര്യം അന്വേഷിക്കുന്നവർക്ക് ഒരു മറുപടി കൊടുക്കണ്ടേ അതുണ്ടായില്ല. കുറച്ച് നേരം കൂടി നിന്ന് തിരിച്ച് പോകാനൊരുങ്ങിയപ്പോൾ അത് പ്രസീദ ടീച്ചറല്ലേ എന്ന് ഒരു ചോദ്യം. ഭാഗ്യം പഴയ ഒരു വിദ്യാർത്ഥിയാണ്. അവിടെ അവൻ ക്ലർക്കാണ്. കാര്യം പറഞ്ഞപ്പോൾ DEO മുകളിലാണ് എന്നും ആരെയാണ് കാണേണ്ടത് എന്നും പറഞ്ഞു തന്നു.12.20ന് ആണ് ഞാനെത്തിയത്.ഒരു മണിക്ക് ശേഷം ആണെങ്കിൽ അവരുടെ ഭക്ഷണ സമയമാന്നെന്ന് സമാധാനിക്കാമായിരുന്നു.അവർ പ്രായത്തെയെങ്കിലും പരിഗണിക്കണമായിരുന്നു. നമ്മുടെ ചില സർക്കാർ ഓഫീസുകളിൽ നിന്ന് ഇങ്ങനെയുള്ള പെരുമാറ്റം സങ്കടപ്പെടുത്തുന്നതാണ്.”