”ഓർമ ദിനത്തിൽ ഒരു സാന്ത്വനം”വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജീവകാരുണ്യ രംഗത്തെ വേറിട്ട വഴി ശ്രദ്ധേയമാകുന്നു.

General

കൽപ്പറ്റഃ ഇനി ഓർമ ദിനങ്ങളിൽ ജില്ലാ ലൈബ്രറി കൗൺസിലിനൊപ്പം കനിവിന്റെ കൈത്താങ്ങൊരുക്കാൻ അവസരം. ജന്മദിനം ചരമ ദിനം, വിവാഹ വാർഷികം തുടങ്ങി സന്തോഷം നൽകുന്നതും നൊമ്പരപ്പെടുത്തുന്നതുമായ ഓർമ ദിനങ്ങൾ നമ്മുടെ കുടുംബത്തിൽ മാത്രം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പതിവ് രീതികളെ മാറ്റി വേദന അനുഭവിക്കുന്ന ആയിരകണക്കിന് ഡയാലിസിസ് രോഗികൾക്ക് സഹായമെത്തിക്കുന്ന ഓർമ ദിനത്തിൽ ഒരു സാന്ത്വനം പദ്ധതിക്കാണ് ജില്ലാ ലൈബ്രറി കൗൺസിൽ രൂപം നല്കയിട്ടുള്ളത്.

പദ്ധതിയിലൂടെ ഒരു ദിവസം ജില്ലയിലെ ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ തുക കണ്ടെത്തും. ഇതിനായി ജില്ലയിലെ 200 ഗ്രന്ഥശാലകളിലെ പ്രവർത്തകർ ഗ്രന്ഥശാല പ്രവർത്തിക്കുന്ന പ്രദേശത്തെ ചുരുങ്ങിയത് 10 വീടുകളിൽ നിന്നും ഓർമദിനം സാമൂഹ്യ നന്മക്ക് ആചരിക്കുന്നവരെ കണ്ടെത്തി തുക പഞ്ചായത്ത്‌ ലൈബ്രറി നേതൃ സമിതികൾ മുഖേന ജില്ലാ ലൈബ്രറി കൗൺസിൽ സമാഹരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു അർഹരായ ഡയാലിസിസ് രോഗികളെ കണ്ടെത്തി ഡയാലിസിസ് കേന്ദ്രങ്ങൾക്ക് തുക കൈമാറും. പദ്ധതിയിലൂടെ സമാഹരിക്കുന്ന തുകയുടെ വരവ് ചെലവ് കണക്കുകൾ ഔദ്യോഗിക ഓഡിറ്റിനും സോഷ്യൽ ഓഡിറ്റിനും വിധേയമാക്കുമെന്നു ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

2020 ഓഗസ്റ്റ്‌ 13ന് പദ്ധതിയുടെ തുക സമാഹാരണം ഔപചാരികമായി ആരംഭിക്കുകയും 2020 സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനത്തിൽ ഒരു ഡയാലിസിസ് രോഗിയുടെ ചെലവുതുക കൈമാറി സ്വാന്തനം പദ്ധതി ആരംഭിക്കുന്നതുമാണ് .പദ്ധതിയിൽ ജില്ലയിലെ സാമൂഹിക രാഷ്ട്രീയ സാഹിത്യ സാംസകാരിക രംഗത്തെ പ്രമുഖർ പങ്കാളികൾ ആകുമെന്ന്
വാർത്താ സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ, പ്രസിഡണ്ട് ടി.ബി. സുരേഷ് എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *