തിരുനെല്ലി:തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെ എല്‍ ജി ഗ്രൂപ്പുകള്‍ തരിശ് പാടത്ത് നെല്‍കൃഷിയിറക്കി. ബാവലി പാടശേഖര സമിതിയുടെ 20 വര്‍ഷമായി കൃഷി ചെയ്യാതിരുന്ന 15 ഏക്കര്‍ തരിശ് ഭൂമിയിലാണ് ഈ വര്‍ഷം കൃഷി ചെയ്യുന്നത്.
