എസ്എൻസി ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം വരുത്തി. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും രണ്ടംഗ ബെഞ്ചിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. ലാവ്ലിൻ കേസിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.
