ഔട്ടായി പോയതിന്റെ ദേഷ്യത്തിൽ ബോളര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പാകിസ്ഥാന് ക്രിക്കറ്റ് താരം ആസിഫ് അലിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയ്ക്ക് നീക്കം. ചൊവ്വാഴ്ച ട്രിനിഡാഡിലെ പോര്‍ട്ട്സ്പെയിനില്‍ അരങ്ങേറിയ കരീബിയന്‍ പ്രീമിയല്‍ ലീഗ് മത്സരത്തിനിടെയാണ് ആസിഫിന്റെ ബാറ്റ് പ്രയോഗം. ആസിഫിന്റെ പ്രകോപനപരമായ പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
