തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി. മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും.
