തിരുവനന്തപുരംഃ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. തീപിടുത്തത്തില്‍ ഏതാനും ഫയലുകൾ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു.
