മാനന്തവാടി:സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഗ്രാന്‍ഡ് കെയര്‍’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ വയോമിത്രം മെഡിക്കല്‍ സംഘം മാനന്തവാടി താലൂക്കിലെ അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു.
കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഗ്രാന്‍ഡ് കെയര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുകയും രോഗബാധ ഉണ്ടാകാതിരിക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കണ്ടെത്തി അവരെ നിരന്തരം നിരീക്ഷിക്കാനും ആരോഗ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. കേരള സാമൂഹ്യസുരക്ഷാ മിഷന് കീഴില്‍ ജില്ലയിലെ മൂന്ന് നഗരസഭകളിലുമായുള്ള വയോമിത്രം മെഡിക്കല്‍ സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മാനന്തവാടി നഗരസഭയിലെ മെഡിക്കല്‍ സംഘമാണ് വയോജന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മരുന്നുവിതരണവും പരിചരണവും തുടങ്ങിയത്.