ലോക്ക് ഡൗണിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ മനപൂർവ്വം സൃഷ്ടിച്ചതെന്ന് കൊല്ലം ജില്ലാ റൂറൽ പോലീസ്. പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ റോയി മനപൂർവ്വം തോളിലേറ്റി നടക്കുകയായിരുന്നെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അംഗം വി.കെ. ബീനാകുമാരി തീർപ്പാക്കി.
