കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. പുതിയ അധ്യക്ഷനെ ആറു മാസത്തിനകം തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുമെന്ന് പ്രവർത്തക സമതി യോഗത്തിൽ തീരുമാനമായി.
അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്കായി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് ഈ ആറു മാസ കാലയളവിൽ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന് തീരുമാനിച്ചത്.